എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു...

Mar 3, 2012

മടങ്ങി വരവില്ലാത്ത ലോകത്തെ അനുഭവങ്ങള്‍മദീനയിലെ പൂര്ണ്ണ ചന്ദ്രനായ് പിറന്ന പ്രവാചകരേ ..... സത്യ സന്ധനും വിശ്വസ്തനുമെന്ന് ശത്രുക്കള് പോലും പറഞ്ഞ ഉത്തമരായ റസൂലേ..           അങ്ങേയ്ക്ക് എന്റെ തീരാത്ത സലാം......

മനുഷ്യരെല്ലാം ഒരിക്കല് വിചാരണാ നാളില് അവരവര് പ്രവര്ത്തിച്ച പാപ ഭാരമേറി നില്ക്കുന്ന മഹ്ശറയിലെ ഒരു രംഗമാണ് ഞാനിവിടെ ചിത്രീകരിക്കുന്നത്...
മഹ്ഷരിന്‍ തണലായി മുത്ത് നബിയ്യുനാ......
മാനസം വിതുമ്പുന്നു മലരകമില്‍
തളിരിടും പുതു മൊട്ടുകള്‍ ആ സവിതമില്‍..
തൂ വെളിച്ചം വീശുമാ മണ്ണില്‍....////

ലോകരാകെ ഒത്തു കൂടും റബ്ബിന്‍ മുന്നില്‍ ....
സോദരാ നീ മറക്കല്ലേ മനസ്സകമില്‍.. ....
സൂര്യ കിരണമുതിര്‍ന്നു വീഴും ശിരസ്സിനുള്ളില്‍ ..
വിഴുങ്ങുന്നു വിയര്‍പ്പന്ന് മാലോകരെ....
സയ്യിദരാം മുസ്തഫാ നബിയന്നവിടെ ....
താര ഗണമാം അനുചരര്‍ ഉണ്ടവിടെ ...
സൂര്യ താജൊളിവായ തങ്ങള്‍ വീഴുമാ നേരം ....
സുജൂദിലായ്‌ റബ്ബിലേക്ക് മിഴിനീരുമായ് ..

ഹാലികുല്‍ മന്നാന്റെ മുത്തോളിവായ ദൂതര്‍ ....
ഹൃത്തടം വിതുമ്പുന്ന സാഗരമാം തിരുദൂതര്‍ ...
റഹ്മത്തുല്‍ ലില്‍ ആലമീനാം സയ്യിദര്‍ മേലില്‍
ആഖിറത്തില്‍ ഞങ്ങളെ നീ ചേര്‍ക്കണം (الله) അല്ലാഹ്......

No comments:

Post a Comment

My Twitter Updates

Live Broadcasting

saifalpy on livestream.com. Broadcast Live Free