എല്ലാവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു...

Apr 7, 2012

ഗുണപാഠം -2

കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്

ഒരിക്കല്‍ രിഫാഈ ശൈഖ്(റ) വീട്ടിലേക്ക് വന്നപ്പോള്‍ പൂമുഖ വാതില്‍ തുറന്നിട്ടിരിക്കുന്നതു കണ്ടു. ആരാണ് ഞാന്‍ അടച്ചുപോയ വാതില്‍ തുറന്നത്! ശൈഖ്(റ)ന് ആശ്ചര്യമായി. അവിടുന്ന് വീട്ടിനകത്തേക്ക് നോക്കിയപ്പോള്‍ ഒരു ചെറുപ്പക്കാരനെ കണ്ടു. ശൈ ഖ്(റ)നെ കണ്ടപാടെ അവന്‍ വിരണ്ടു. ശൈഖ്(റ)ന്റെ വീട്ടില്‍ കവര്‍ച്ചക്കെത്തിയതായിരു ന്നു അവന്‍. വീട്ടുകാരന്‍ തന്നെ പിടികൂടുമെന്നും ഉപദ്രവിക്കുമെന്നും അവന്‍ ഭയന്നു. എനിക്കിനി ജീവന്‍ ബാക്കി ലഭിക്കില്ല എന്നും അവന്‍ കരുതി.
എന്നാല്‍ ശൈഖ്(റ) അവനെ ഒന്നും ചെയ്തില്ല. ശൈഖ്(റ) വീട്ടിലെത്തിയപ്പോള്‍ അവ ന്‍ എടുത്ത് കൊണ്ടിരുന്നത് തൊലിയുള്ള ഗോതമ്പായിരുന്നു. ശൈഖ്(റ) അവനോട് പറ ഞ്ഞു.
“കുഞ്ഞുമോനേ, ആ തൊലിയുള്ള ഗോതമ്പ് കൊണ്ടു പോയാല്‍ തൊലികളയാനും പൊടിക്കാനും എത്ര പണവും സമയവും വേണം. നീ എന്റെ കൂടെ വന്നാല്‍ അപ്പുറ ത്തെ റൂമില്‍ നിന്ന് ഞാന്‍ ഗോതമ്പ് മാവ് എടുത്ത് തരാം.” കള്ളനു അത്ഭുതം തോന്നി. ഇയാള്‍ എന്നെ കളിപ്പിക്കുകയാണോ?
എങ്കിലും ശൈഖിന്റെ പിന്നില്‍ നടന്നു. അവിടുന്ന് കവര്‍ നിറയെ ഗോതമ്പ് മാവ് കൊടു ത്തു. അയാളെ ടോര്‍ച്ചെടുത്ത് യാത്രയാക്കാന്‍ പുറപ്പെട്ടു.
ഗ്രാമാതിര്‍ത്തിവരെ ചെന്ന് അയാളെ യാത്രയയച്ചുകൊണ്ട് കള്ളനോട് ശൈഖ്(റ) പറ ഞ്ഞു. “നീ എന്നെ കണ്ടപ്പോള്‍ ഭയപ്പെട്ടതു മാപ്പാക്കണം” ഇതൊക്കെ അനുഭവിച്ച കള്ളന്‍ ഇയാള്‍ സാധാരണക്കാനല്ലന്ന് മനസ്സിലാക്കി. വീട്ടില്‍ കക്കാന്‍ വന്നവന് ഇഷ്ടംപോലെ ധാന്യവും യാത്രയയപ്പും നല്‍കാന്‍ ഒരു സാധാരാണക്കാരന് കഴിയില്ല.
അയാള്‍ കുറച്ച് ദിവസത്തിനുശേഷം ശൈഖ്(റ)ന്റെ നാടായ ‘ഉമ്മുഅബീദയില്‍’ തിരിച്ചു വന്നു മാപ്പപേക്ഷിച്ച് അവിടുത്തെ ശിഷ്യനായി മാറി.

ഗുണപാഠം -1

സത്യസന്ധതയുടെ വില

പട്ടണത്തില്‍ തുണിക്കട നടത്തുകയാണ് അക്ബര്‍. ഒരു ദിവസം അക്ബറിന്റെ കടയില്‍ ഒരു ചെറുപ്പക്കാരന്‍ ജോലിയന്വേഷിച്ചെത്തി. എന്റെ പേര് ജമാല്‍ ദാരിദ്യ്രം കൊണ്ട് പൊറുതിമുട്ടി വന്നതാണ്. വല്ലജോലിയും തന്നാല്‍ ഉപകാരമായി.
“ങാ, ജോലി തരാം. പക്ഷേ, സത്യസന്ധമായി ജോലി ചെയ്തില്ലെങ്കില്‍ ആ നിമിഷം നിന്നെ ഞാന്‍ പിരിച്ചു വിടും.” അക്ബര്‍ പറഞ്ഞു.
ജമാല്‍ അത് അംഗീകരിച്ചു. ജോലിക്കു ചേര്‍ന്നു. ഒരു നാള്‍ ധനികയായ ഒരു സ്ത്രീ അക്ബറിന്റെ കടയില്‍ കയറി. അവര്‍ വിലകൂടിയ മനോഹരമായ ഒരു പട്ടുസാരി തിരഞ്ഞെടുത്തു. “ഹാ, എന്തൊരുഭംഗി എനിക്കിതുമതി. വില എന്തുതന്നെയായാലും ശരി” അവര്‍ പറഞ്ഞു. അക്ബറിന് സന്തോഷമമായി നല്ലൊരു കച്ചവടം നടന്നല്ലോ. പക്ഷേ, ജമാല്‍ പെട്ടെന്ന് പറഞ്ഞു: ഇത്താ; ആ സാരി എടുക്കേണ്ട… പഴക്കം കാരണം അതല്‍പം പിഞ്ഞിയിട്ടുണ്ട്.
ഇതു കേട്ടപ്പോള്‍ ആ സ്ത്രീ ആ സാരി മാറ്റി വേറൊന്നു വാങ്ങി. തിരിച്ച് പോയി. ആദ്യം എടുത്ത സാരിയേക്കാള്‍ വിലകുറഞ്ഞതായിരുന്നു പിന്നീടെടുത്തത്.
അക്ബറിന് വന്ന ദേഷ്യം പറയാനുണ്ടോ? അയാള്‍ ജമാലിനോട് കയര്‍ത്തു: “ഹും അവര്‍ വിലകൂടിയ സാരിവാങ്ങുമ്പോള്‍ നീയെന്തിനാ തടഞ്ഞത്” ജമാല്‍ പറഞ്ഞു: മുതലാളിയല്ലേ പറഞ്ഞത് സത്യസന്ധമായി ജോലിചെയ്യണമെന്ന്. അതു കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.
“എടാ… എന്നോട് കളവു കാണിക്കരുതെന്നാ ഞാന്‍ പറഞ്ഞത്. നിന്നെപ്പോലുള്ള മണ്ടന്മാരെ ജോലിക്ക് നിര്‍ത്തിയാല്‍ കച്ചവടം പൊളിയും, വേഗം സ്ഥലം വിട്ടോ.”
ജമാല്‍ എത്ര അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ അക്ബര്‍ അയാളെ ജോലിയില്‍ നിന്നു പറഞ്ഞുവിട്ടു.
പിറ്റേദിവസം മുതല്‍ അക്ബറിന്റെ കടയില്‍ തിരക്കു കൂടാന്‍ തുടങ്ങി. ധനികരായ പലരും വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ വാങ്ങാന്‍ അവിടെ വരാന്‍ തുടങ്ങി. അതോടെ അക്ബറിന്റെ ലാഭവും വര്‍ദ്ധിച്ചു.
അങ്ങനെയിരിക്കെയാണ്, മുമ്പ് ജമാല്‍ ഉള്ളപ്പോള്‍ പട്ടുസാരി വാങ്ങാന്‍ വന്ന സ്ത്രീ വീണ്ടും വന്നത്. വന്നയുടനെ അവര്‍ ചോദിച്ചു: എവിടെ നിങ്ങളുടെ ആ പഴയ ജോലിക്കാരന്‍? അക്ബര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാന്‍ അവനെ പറഞ്ഞുവിട്ടു. അവനു കച്ചവടം ചെയ്യാനൊന്നും അറിയില്ലെന്നേ.. വെറും മണ്ടനാ…”
ഇതു കേട്ടപ്പോള്‍ ആ സ്ത്രീ സങ്കടത്തോടെ പറഞ്ഞു. “അതു കഷ്ടമായി ആ ജോലിക്കാരന്‍ കാരണമാണ് നിങ്ങളുടെ ഈ കടക്ക് ഇത്രപേരും പ്രശസ്തിയും ലഭിച്ചത്. അന്ന് അയാള്‍ പറഞ്ഞ കാരണമല്ലേ ഞാന്‍ ആ സാരി വാങ്ങാതിരുന്നത്. അതിന് ശേഷം ഞാന്‍ എന്റെ പരിചയക്കാരോടെല്ലാം നിങ്ങളുടെ സത്യസന്ധതയെ കുറിച്ച് പറഞ്ഞു. തു ണികള്‍ക്ക് വല്ലകേടും ഉണ്ടെങ്കില്‍ കടയിലെ ആളുകള്‍ തന്നെ പറഞ്ഞ് തരും എന്ന് കേട്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെയാണ് അവരെല്ലാം ഇവിടെ വന്ന് വസ്ത്രം വാങ്ങാന്‍ തുടങ്ങിയത്”
അതുകേട്ടപ്പോള്‍ അക്ബര്‍ മിഴിച്ച് നിന്നുപോയി. സത്യസന്ധതയുടെ വില അയാള്‍ക്ക് മനസ്സിലായി. അയാള്‍ വീണ്ടും ജമാലിനെ കടയിലേക്ക് വിളിച്ചു വരുത്തി. ജമാലിന് സന്തോഷമായി അക്ബറും ജമാലും സത്യസന്ധമായി കച്ചവടം തുടര്‍ന്നു. വീണ്ടും അഭിവൃദ്ധിയിലേക്ക് കുതിച്ചു.

വെളളത്തിലൂടെ നീന്തുന്ന കല്ല്

വെളളത്തിലൂടെ നീന്തുന്ന കല്ല്

ഒരിക്കല്‍ നബി(സ്വ) തങ്ങളും ഇക്രിമത്ബ്നു അബീജഹലും കൂടി ഒരു തടാകത്തിന്റെ അരികില്‍ നിന്നു. ഇക്രിമത് നബിയോട് പറഞ്ഞു: “നബിയേ അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമാണല്ലോ അങ്ങ്. ഇത് സത്യമാണെങ്കില്‍ ഈ തടാകത്തിന്റെ അപ്പുറത്തെ കരയില്‍ നില്‍ക്കുന്ന ആ കല്ലിനോട് വെളളത്തിനു മുകളിലൂടെ ഇങ്ങോട്ട് വരാന്‍ ആവ ശ്യപ്പെട്ടാലും”.
റസുല്‍(സ്വ) കല്ലിനോട് നീന്തി വരാന്‍ ആംഗ്യം കാണിച്ചു. ആ കല്ല് നില്‍ക്കുന്നിടത്ത് നിന്ന് പറിഞ്ഞ് വെളളത്തിനു മുകളിലൂടെ ഉരുണ്ട് വന്ന് റസുലുല്ലാന്റെ മുമ്പില്‍ വന്നു നിന്നു. ഇതുകണ്ട ഇക്രിമത്ത് പറഞ്ഞു ഞാന്‍ നിങ്ങളുടെ പ്രവാചകത്വം അംഗീകരിച്ചു.
അപ്പോള്‍ നബിതങ്ങള്‍ ഇക്രിമയോട് ചോദിച്ചു: എന്റെ പ്രവാചകത്വത്തെ അംഗീകരിക്കാന്‍ താങ്കള്‍ക്ക് ഈ ഒരു അല്‍ഭുത കൃത്യം മാത്രം മതിയോ?
ഇക്രിമത്ത് പറഞ്ഞു: ഈ കല്ല് ഇങ്ങോട്ട് വന്നതുപോലെ വെളളത്തിലൂടെ നീന്തി അതി ന്റെ പഴയ സ്ഥാനത്തു തന്നെ പോയി നില്‍ക്കുകയും വേണം.”
നബി(സ്വ) ആ കല്ലിനോട് പറഞ്ഞു: “നീ തല്‍സ്ഥാനത്ത് പോയിനില്‍ക്കുക”. നബിയുടെ നിര്‍ദേശം കേട്ടയുടനെ ആ കല്ല് അതിന്റെ യഥാര്‍ഥ സ്ഥാനത്ത് തന്നെ പോയി നിന്നു (തഫ്സീറു റാസി 32-125).

My Twitter Updates

Live Broadcasting

saifalpy on livestream.com. Broadcast Live Free